ഫോണ്‍ വഴി സൗഹൃദം സൃഷ്ടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ 3 പേര്‍ പിടിയില്‍
കിളിമാനൂര്‍: ഫോണിലൂടെ സൗഹൃദം സൃഷ്ടിച്ച്് പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘം അറസ്റ്റില്‍. ഫോണിലൂടെ സൃഷ്ടിച്ച്് സ്ഥാപിച്ച് പെണ്‍കുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ 3് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയല്‍ കോളനി സ്വദേശികളായ ചൊള്ളമാക്കല്‍ വീട്ടില്‍ ജോബിന്‍(19), ചലഞ്ച് എന്ന ഷൈന്‍(20), 17 കാരനായ ചാത്തന്നൂര്‍ സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫോണിലേക്ക് മിസ്ഡ് കോളിലൂടെയാണ്് ഓപ്പറേഷന്‍ തുടങ്ങുന്നത്. സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ നിന്നും മറ്റും പെണ്‍കുട്ടികളുടെ നമ്പര്‍ സംഘം ശേഖരിക്കും. ശേഷം് പെണ്‍കുട്ടികളുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ ചെയ്ത്് ഓപ്പറേഷന്‍ തുടങ്ങും്. തിരിച്ചു കോള്‍ വരുമ്പോള്‍ സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് അശ്ലീല ചര്‍ച്ചകളും മറ്റും നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുകയും, ഇവരുടെ നമ്പരുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും. ഈ രീതിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.
ചാത്തന്നൂര്‍ സ്വദേശിയായ 17 കാരന്‍ ഇത്തരത്തില്‍ 15 കാരിയെ വലയിലാക്കി. മൊബൈല്‍ ഗെയിമുകള്‍ക്കും ലഹരി മരുന്നുകള്‍ക്കും അടിമയായ ഇയാള്‍ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികള്‍ക്ക് പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചത്. പിന്നീട് ഇവര്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവായി.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വിവരം ചോദിച്ച്‌പ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോക്‌സോ, ഐ.ടി. ആക്ടുകള്‍ പ്രകാരം കേസെടുത്ത പള്ളിക്കല്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ഇവര്‍ വലയിലാക്കിയതായുള്ള സൂചനകള്‍ ലഭിച്ചു്. ഇത്തരത്തില്‍ വശീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പീഡനത്തിനടക്കം ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് പോലീസ് പറഞ്ഞു.