ഓട്ടത്തിന് റെഡിയായി ഹൈഡ്രജൻ തീവണ്ടി

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി പെരമ്പൂർ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം പൂർത്തിയായി. ഹൈഡ്രജൻ തീവണ്ടിയുടെ ഭാരം കയറ്റിയുള്ള പരീക്ഷണം പൂർത്തിയായതായി നോർതേൺ റെയിൽവേക്കു കൈമാറിയശേഷം ഹരിയാണയിലെ സോനിപത്-ജിന്ദ് പാതയിൽ ഇതിന്റെ പരീക്ഷണ ഓട്ടം ഉടനുണ്ടാവും.
ഇതിൻ്റെ എൻജിൻ ജൂലായിൽ ഐസിഎഫിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 118 കോടി രൂപ ചെലവിൽ നിർമിച്ച വണ്ടിയുടെ മുന്നിലും പിറകിലും ഹൈഡ്രജൻ ഇന്ധനമായി ഉപ യോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ എട്ട് കോച്ചുകളുമാണുണ്ടാകുക.മൊത്തം 2,600 പേർക്ക് യാത്ര ചെയ്യാം. നിരീക്ഷണക്യാമറകളും സ്വയം പ്രവർത്തി ക്കുന്ന വാതിലുകളുമുണ്ടാകും.ടാങ്കിൽ സംഭരിച്ച ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഓക്സിജനുമായി ഫ്യുവൽ സെൽ ഉപയോഗിച്ച് സംയോജിക്കു മ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് എൻജിനെ ചലിപ്പിക്കുക. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോൾ ഉണ്ടാവുന്ന വെള്ളം മാത്രമാണ് പുറന്തള്ളുക എന്ന തുകൊണ്ട് മലിനീകരണം ഒട്ടുമുണ്ടാവില്ല. 1200 കുതിരശക്തിയുള്ള എൻജിനുകളാണ് ഹൈഡ്രജൻ തീവണ്ടിക്കുള്ളത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി ഉടൻ പുറത്തിറങ്ങുമെന്നും നിർണായക നാഴികക്കല്ലാണിതെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോകത്ത് നാലുരാജ്യങ്ങൾ മാത്രമാണ് ഹൈഡ്രജൻ തീവണ്ടി നിർമിക്കുന്നതെന്നും അവയുടെ എൻജിന് 500 മുതൽ 600 വരെ കുതിരശ ക്തിയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നോർതേൺ റെയിൽവേയിലെ സോനിപ ത്- ജിന്ദ് പാതയിലാവും ആദ്യ വണ്ടി സർ വീസ് നടത്തുക. വിവിധ പൈതൃക പാത കളിൽ 35 ഹൈഡ്രജൻ തീവണ്ടികൾ ഓടി ക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.