Kerala NewsLatest News
ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ല- വി.ഡി. സതീശന്‍
കോഴിക്കോട്: കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്നും എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയതെന്നും് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പരാതി ഉണ്ടെങ്കില്‍ അതിനെ ഗൗരവമായി പരിഗണിക്കണമെന്നും വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.