Editor's ChoiceKerala NewsLatest NewsLocal NewsNationalNews

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത എല്ലാ സർക്കാർ ജീവനക്കാരേയും സർവീസിൽ നിന്നും പിരിച്ചുവിടാൻ ഉത്തരവ്.

ന്യൂഡൽഹി/ അനധികൃതമായി അവധിയിൽ പോയിരിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരേയും സർവീസിൽ നിന്നും പിരിച്ചുവിടാൻ ധനകാര്യവകുപ്പിന്റെ ഉത്തരവ്. അവധി അപേക്ഷ സമർപ്പിക്കാതെയും സർവീസിൽ പ്രവേശിക്കാതെയും നിലവിൽ അവധിയിൽ തുടരുന്നവരെയാണ് പിരിച്ചുവിടുന്നത്. കെ.എസ്.ആർ ചട്ടം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ചവരെ മുഴുവൻ പിരിച്ചുവിടാനാണ് വകുപ്പ് മേധാവികൾക്ക് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് നിർദ്ദേശം നൽകിയിരിക്കുന്നത്. അവധിയുടെ കാലയളവിനു ശേഷം അവധി അപേക്ഷ നൽകാതെയും സർവീസിൽ പ്രവേശിക്കാതെയും അനധികൃതമായി അവധിയിലുള്ളവരെയാണ് പിരിച്ചുവിടുന്നത്. 2020 നവംബർ അഞ്ചിനു ശേഷം ശൂന്യവേതാവധി അഞ്ചു വർഷമായിരിക്കും എന്ന അറിയിപ്പോടെയാണ് അനധികൃമായി അവധിയിൽ തുടരുന്ന എല്ലാവരേയും പിരിച്ചുവിടാൻ വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button