ബിനീഷിന് കള്ളപ്പണം വന്ന വഴി ഇ ഡി തേടുന്നു.

ബെംഗളൂരു/ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ബാങ്കുകളോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേ സ്ലിപ്പുകൾ ആവശ്യപ്പെട്ടു. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് പണം വന്ന വഴി കണ്ടെത്തുന്നതിന് വേണ്ടിയാണിത്. രണ്ടു ബാങ്കുകളിലായി ഉണ്ടായിരുന്ന 3 അക്കൗണ്ടുകൾ വഴിയാണ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ഇതിനകം ഇ ഡി കണ്ടെത്തിയിട്ടുള്ളത്. ബിനീഷ് ഗള്‍ഫിലായിരുന്ന അഞ്ചു വർഷക്കാലം കള്ളപ്പണം വെളുപ്പിച്ചതായി വ്യക്തമാക്കുന്ന ചില രേഖകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാ ണ് ബിനീഷിനു ബെനാമി നിക്ഷേപമുള്ള നാലു സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു കൂടി ഇ ഡി അന്വേഷണം തുടങ്ങിയത്. യുഎഎഫ്എക്സ് സൊലൂഷന്‍സ്, കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെ.കെ. റോക്സ് ക്വാറി എന്നിവ ബെനാമി പേരില്‍ തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇവയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ ഡി അന്വേഷണം തുടങ്ങിയിട്ടുള്ളത്.
അക്കൗണ്ടിൽ എത്തിയിട്ടുള്ള വൻതുകകൾ എവിടെയെന്നു ബിനീഷ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തുടർന്നാണ് ബാങ്കുകളോട് ഇഡി വിവരം നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഒപ്പോടുകൂടിയ പണം നിക്ഷേപ രസീതികളുടെ പകർപ്പുകളാണ് ഇ ഡി ആവശ്യപ്പെട്ടി രിക്കുന്നത്. ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ബാങ്കുകൾക്ക് ഇത് നല്കാതിരിക്കാനാവില്ല. ഇത് ലഭിക്കുന്നതോടെ ആരൊക്കെയാണ് അക്കൗണ്ടുകളിലേക്ക് പണം ഇട്ടതെന്നു കണ്ടെത്താനാവും. ബിനീഷിന്റെ ബിനാമിസ്ഥാപനങ്ങളിൽ നിന്ന് ആദായനികുതി വകുപ്പിനു സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിരി ക്കുന്നതിന്റെ ഇരട്ടിയിലേറെ തുക 2013 മുതല്‍ 2019 വരെ ബിനീഷിന്റെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിരിക്കുകയാണ്.