Latest NewsNationalUncategorized

വരുമാനമില്ല, നികുതി നൽകാൻ പണവുമില്ല; ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ഇപ്പോഴത്തെ സാഹചര്യം തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്

മുംബൈ: കൊറോണ പ്രതിസന്ധിയെ തുടർന്ന് പണിയുമില്ല, വരുമാനവുമില്ല. ഇതേതുടർന്ന് നികുതി നൽകാൻ പണമില്ലെന്ന് പറഞ്ഞ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താനെന്ന് അവകാശപ്പെട്ട നടി കങ്കണ റണാവത്ത്.

ജോലിയില്ല എന്ന കാരണത്താൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി അടയ്ക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. എന്നാൽ ബാക്കിയുള്ള നികുതിയ്ക്ക് സർകാർ പലിശ ഈടാക്കുന്നതിൽ പ്രശ്‌നമില്ലെന്നും താരം വ്യക്തമാക്കുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്. ‘ഞാൻ ഏറ്റവും ഉയർന്ന നികുതി സ്ലാബിന് കീഴിലാണെന്നതിനാൽ എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു, ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതിപോലും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ.’

‘നികുതി അടയ്ക്കാൻ ഞാൻ വൈകിയതിനാൽ ആ നികുതി പണത്തിന് സർകാർ പലിശ ഈടാക്കും, ആ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു’ എന്നും കങ്കണ പറയുന്നു. എല്ലാവർക്കും വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകളുള്ള സമയമാണ്. പക്ഷേ ഒരുമിച്ച്‌ നിന്നാൽ നമുക്കെല്ലാവർക്കും ഇതിനെ അതിജീവിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് കങ്കണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button