CinemaLatest NewsMovieMusicUncategorized

അങ്ങനെ വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല:, മമ്മൂക്ക ദേഷ്യപ്പെട്ടതിനെ കുറിച്ച് വിനോദ് കോവൂർ

മലയാള ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂർ. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും നടൻ അഭിനയിച്ചിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം വർഷം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക ദേഷ്യപ്പെട്ടതിനെ കുറിച്ച് പറയുകയാണ് താരം. ഒരു യൂ ട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

വർഷം സിനിമ മുതലുളള ഒരു ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുളളതെന്ന് നടൻ പറയുന്നു. ഞാൻ 47ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് കൂടുതൽ പ്രശംസ ലഭിച്ചിട്ടുളളത് വർഷം സിനിമയിലെ കഥാപാത്രത്തിനാണ്. ആ നാല് സീനുകളിൽ അഭിനയിച്ചപ്പോൾ മമ്മൂക്ക പറഞ്ഞ വാക്കുകൾ എനിക്ക് ഭയങ്കര മോട്ടിവേഷനായിരുന്നു. ഇവന് പറ്റും, കണ്ടോ ഒറ്റ ടേക്കില് ഒകെ ആക്കിയത്. ഇവനാണ് നടൻ. ഇവൻ ഭാവിയിൽ നെടുമുടിയും തിലകനുമൊക്കെ ആയിമാറും. മമ്മൂക്ക അങ്ങനെ പറയുമ്പോ നമ്മൾക്കും ഒരു മോട്ടിവേഷനായിരുന്നു.

അതില് ഞാൻ മമ്മൂക്കയെ ഏടാ എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. എന്നാൽ എനിക്ക് ഏടാ എന്ന് വിളിക്കാൻ തോന്നുന്നില്ല. നമ്മൾ ഇത്രയേറെ ബഹുമാനിക്കുന്ന നടനെ കേറി നമ്മൾ എങ്ങനെ ഏടാ എന്ന് വിളിക്കും. ഞാൻ ഡയറക്ടറുടെ അടുത്ത് ഇത് ചോദിച്ചപ്പോ ക്യാരക്ടറല്ലെ ഇത് വിനോദെ എന്ന് പറഞ്ഞു.

പിന്നെ വിളിക്കാതിരിക്കാൻ പറ്റൂമോ. അത് വിളിച്ചതിന്‌റെ പേരിൽ പിന്നെ കുറെ പൊല്ലാപ്പുകളുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ചുനേരത്തേക്ക് ഷൂട്ടിംഗൊക്കെ നിർത്തിവെച്ചു. അപ്പോ ഞാന് മമ്മൂക്കയുടെ കൈയ്യ് കയറി പിടിക്കണം. മമ്മൂക്ക എനിക്ക് കൈ തരണം. പക്ഷേ മമ്മൂക്ക എനിക്ക് കൈ തരാതെ മാറികളഞ്ഞു. അപ്പോ ഡയറക്ടറ് കട്ട് പറഞ്ഞു. അപ്പോ എന്താ കൈ പിടിക്കാഞ്ഞേ എന്ന് ചോദിച്ചപ്പോ മമ്മൂക്ക കൈ തന്നില്ല എന്ന് പറഞ്ഞു. അപ്പോ ഡയറക്ടറ് എന്താ മമ്മൂക്ക വിനോദിന് കൈകൊടുക്കണം എന്ന് പറഞ്ഞു.

ഞാൻ അവന് കൈയൊന്നും കൊടുക്കില്ല. അവൻ എന്നെ ഏടാ പോടോ എന്ന് വിളിച്ചത് കേട്ടില്ലെ. അങ്ങനെ പറഞ്ഞ് മമ്മൂക്ക ആകെ സീരിയസായി. കുറച്ചുനേരത്തേക്ക് ഷൂട്ടിംഗ് നിർത്തി ഞാൻ സോറി പറയുന്നു. ഡയറക്ടറ് സോറി പറയുന്നു. ക്യാമറാമാനൊക്കെ വന്നു. ആകെ അവിടെ കുറച്ചുനേരത്തേക്ക് പ്രശ്‌നായി. മമ്മൂക്ക ഇങ്ങനെ നിന്ന് ഒന്നും കേൾക്കുന്നില്ല. അവസാനം ഞാൻ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക എന്റെ ക്യാരക്ടറാണ് അങ്ങനെ പറഞ്ഞത്. ഞാനല്ല. പിന്നെ നീ എന്തിനാ അങ്ങനെ വിളിച്ചത്.

അത് നിങ്ങളുടെ ഹോസ്പിറ്റലിൽ നിന്നാണ് എന്നെ ഇങ്ങനെ ആശുപത്രിയിൽ പ്രവേശിക്കുവാനുളള സാഹചര്യം ഉണ്ടായത്. അപ്പോ എനിക്ക് നിങ്ങളോട് ഒരു വെറുപ്പുണ്ടാവും. ആ വെറുപ്പിന്‌റെ പേരിൽ വിളിച്ചുപോവുന്നതല്ലെ. പിന്നെ നീ ഇപ്പോ എന്നെ പടച്ചോൻ എന്ന് വിളിച്ചല്ലോ. അതങ്ങനെയായിരുന്നു ഡയലോഗ് നിങ്ങളെന്റെ പടച്ചോനാ എന്ന് പറയുന്ന ഒരു സീനുണ്ട്. അത് ഇപ്പോ നിങ്ങള് എന്റെ കുട്ടിയുടെ ട്രീറ്റ്‌മെന്റൊക്കെ ഏറ്റെടുത്തു. ചിലവുകൾ ഒകെ നിങ്ങള് ഏറ്റെടുക്കുവാണ് എന്ന് കേൾക്കുമ്പോ ഒരു ഉപ്പയ്ക്ക് ഉണ്ടാവുന്ന സന്തോഷം അതാണ് നിങ്ങളെ എന്റെ പടച്ചോനാ എന്ന് പറഞ്ഞത്.

ഓ അതാണ് അല്ലെ കാര്യം. ഇന്നാ പിന്നെ കൈപിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈനീട്ടി. നമ്പറ് കാണിച്ചതാ. അയ്യോ ഒരഞ്ച് മിനിറ്റ് ഞാൻ മാത്രമല്ല എല്ലാവരും പേടിച്ചുപോയി. വിനോദ് കോവൂർ പറയുന്നു. ഷൂട്ട് വരെ നിർത്തിവെച്ചു. ഡയറക്ടറ് ചിലപ്പോ അറിഞ്ഞിട്ടുണ്ടാവും. എന്നാലും പുളളിയും അഭിനയിച്ചു.

ബാക്കി എല്ലാവരും ശരിക്കും ഷോക്കായി. ഞാൻ മുൻപൊരു സീനിൽ അഭിനയിക്കാൻ പോയപ്പോ ഡയറക്ടറ് എന്നോട് പറഞ്ഞു വിനോദേ ഫസ്റ്റ് സീനാണ് രാവിലെ നേരത്തെയാണ്. കട്ടയ്ക്ക് നിൽക്കണം. നീ കുറച്ച് ഉഴപ്പിപോയാൽ മമ്മൂക്ക പിണങ്ങിപ്പോവും. മമ്മൂക്കയുടെ ക്യാരക്ടറ് അറിയാലോ എന്ന് പറഞ്ഞപ്പോ എനിക്ക് പേടിയായി. പക്ഷേ അതും വളരെ ഈസിയായിട്ട് ചെയ്യാൻ സാധിച്ചു. അന്ന് ഞാൻ ആ ക്യാരക്ടർ ചെയ്തപ്പോ മമ്മൂക്കയുടെ ക്ലാപ്പിലാണ് ഞാൻ തിരിച്ചുവരുന്നത്.അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button