Editor's ChoiceKerala NewsLatest NewsLocal NewsNationalNews

മതപരിവര്‍ത്തന നിരോധന നിയമത്തിൽ ഉത്തർ പ്രദേശിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു.

ബറേലി / ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഗവര്‍ണര്‍ ഒപ്പിട്ട് മണി ക്കൂറുകൾക്കുള്ളിൽ അതെ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ബറേലി ജില്ലയിലെ ദേവര്‍നിയന്‍ സ്റ്റേഷനിലാണ് ഒരു യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ ഓര്‍ഡിനന്‍സില്‍ ഒപ്പു വെക്കുന്നത്. വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ളതാണ് യു പി സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്. നിയമപ്രകാരം ചതിച്ചോ നിര്‍ബന്ധിച്ചോ മതം മാറ്റുന്നത് പത്ത് വര്‍ഷം വരെ തടവും 50000 രൂപവരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാക്കിയിരിക്കുകയാണ്.

ഷരീഫ് നഗര്‍ സ്വദേശിയായ ടിക്കാറാം ആണ് നിയമം നടപ്പാക്കിയ ശേഷമായുള്ള ആദ്യ പരാതിക്കാരനെന്ന് ആഭ്യന്തരവകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു. ഉവൈസ് അഹമ്മദ് എന്ന യുവാവ് തന്റെ മകളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്നെന്നാണ് ആദ്യ പരാതി. ഐ.പി.സി വകുപ്പുകള്‍ പ്രകാ രവും പുതിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാ രവുമാണ് ഉവൈസ് അഹമ്മദിനെതിരെ പോലീസ് കേസെടു ത്തിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭ കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി നാലുദിവത്തിനുള്ളിൽ ഇത് നിയമമാക്കുകയായിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button