Kerala NewsLatest News
പ്രിയങ്കയുടെ മരണം: ഐജിതല അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ഐജിതല അന്വേഷണം വേണമെന്ന് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും കുടുംബം ആരോപിച്ചു.
മെയിലാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്ബായത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഉണ്ണി പി ദേവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പ്രിയങ്ക സ്വന്തം വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ആരോപണമുണ്ട്.