CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
വിജയ് മല്യയുടെ 1.6 മില്യണ്‍ യൂറോയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ന്യൂഡല്‍ഹി / ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യയുടെ 1.6 മില്യണ്‍ യൂറോയു ടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി ഉണ്ടായത്. ഫ്രാന്‍സിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയുടേതാണ് നടപടി.