HealthLatest NewsNational

മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്ബോഴാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000-ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ മരിച്ചത്.

മഹാരാഷ്ട്രയില്‍ മേയ് 25നാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണമാകട്ടെ 8,920 ആണ്. ഇതില്‍ 4,357 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 3,395 പേരാണ്. കൊവിഡ് രണ്ടാം തരംഗത്തോടെയാണ് ബ്ലാക്ക് ഫംഗസ് രോഗവ്യാപനവും കൂടുവാന്‍ തുടങ്ങിയത്.

സംസ്ഥാനത്ത് ഇത് വരെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചവരില്‍ കൂടുതല്‍ പേരും പുണെയില്‍ നിന്നാണ്. 178 പേരാണ് പുണെയില്‍ മാത്രം മരിച്ചത്. മുംബൈയില്‍ 129 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം മാറാതെ ആശുപത്രി വിട്ടവര്‍ 154 പേരാണ്. ഇതില്‍ കൂടുതലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവരായിരുന്നു. കണ്ണ് നീക്കം ചെയ്ത് ചികിത്സിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് ഇവരെല്ലാം ചികിത്സ മതിയാക്കി ആശുപത്രി വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button