CrimeKerala NewsLatest NewsLocal NewsNationalNewsUncategorized

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ പ്രത്യേക സംഘം കൊച്ചിയിലേക്ക് പറന്നിറങ്ങി, ഗൺമാൻ ജയഘോഷിനെയും ചോദ്യം ചെയ്യും.

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വർണ്ണ കള്ളക്കടത്ത് നടത്തി തീവ്രവാദ സംഘടനകൾക്ക് പണം ഒഴുക്കിയ രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ദേശീയ സുരക്ഷാ ഏജൻസിയായ എൻ ഐ എ രണ്ടാം തവണ ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യൽ നടക്കുക. യു എ ഇ കോൺസുലേറ്റുമായി ബന്ധപെട്ടു നടന്ന വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ
പ്രിൻസിപ്പൽ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ യുടെ പ്രേത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എത്തിയിട്ടുള്ളത്. എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ ആണ് സംഘത്തിൽ ഉള്ളത്. എൻഐഎ സംഘത്തിനൊപ്പം തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി ചേരുന്നുണ്ട്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറോട് ചോദിക്കാനിരിക്കുന്നത്.

എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വലിയ വൈരുദ്ധ്യം ഉള്ള സാഹചര്യത്തിലാണ് ഉന്നതരുടെ സംഘം എത്തി ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിൽ പ്രത്യേകം തയാറാക്കിയ മുറിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. എൻ ഐ എ യുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരിക്കുകയും, കസ്റ്റൻസിനോടും, എൻ ഐ യോടും നേരത്തെ പറഞ്ഞ പഴയ പല്ലവി ആവർത്തിക്കുകയും ചെയ്‌താൽ അറസ്റ്റ് നടപടി ക്രമങ്ങളിലേക്ക് എൻ ഐ എ നീങ്ങും.

പ്രതിപ്പട്ടികയിലേക്ക് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ കൂടി ഉൾപ്പെടുത്താൻ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസ് പ്രതി ചേർക്കുന്നതോടെ മറ്റു പ്രതികൾക്ക് ചുമത്തപ്പെട്ട വകുപ്പുകൾ എൻ ഐ എ തുടർന്ന് ജയഘോഷിന്റെ പേരിലും ചുമത്തുമെന്ന് ഉറപ്പാവുകയാണ്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും സന്ദീപിനെയും ജഘോഷ് സഹായിച്ചുവെന്ന് കണ്ടത്തിയതിനെ തുടർന്ന് ആളാണ് എൻ ഐ എ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ജയഘോഷിനെ കൊച്ചിയിൽവച്ച് ചോദ്യം ചെയ്ത് പ്രതിപട്ടികയിൽ ചേർക്കുന്ന സാഹചര്യം ഉണ്ടായാൽ നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ജയഘോഷിനെ കേരള പോലീസിൽ നിന്ന് സർക്കാരിന് പുറത്താക്കേണ്ടി വരും. ഗൾഫ് മേഖലയിൽ റമീസിനുള്ള ബന്ധങ്ങളുടെ പട്ടിക എൻഐഎ എടുത്തിട്ടുണ്ട്. ഹവാല നെറ്റ് വർക്കുമായി റമിസിനുള്ള ബന്ധങ്ങൾ സംബന്ധിച്ച് എൻഐഎയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button