പെട്ടിമുടി ദുരന്തബാധിതർക്ക് ഭൂമി കൈമാറി.

പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലിടലും നടന്നു. വീടുകളുടെ തറക്കലിടല്‍ ചടങ്ങ് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു.റവന്യൂ വകുപ്പ് കണ്ടെത്തിയ എട്ടു കുടുംബങ്ങള്‍ ക്കാണ് പുന്നരദിവാസ പദ്ധതി നടപ്പാക്കുന്നത്. അപകടം നടന്ന് 85 ദിവസത്തിനു ശേഷമാണ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി കൈമാറിയത്.
കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിയിലെ സര്‍വേ നമ്പര്‍ 1264ല്‍പ്പെട്ട 50 സെന്റ് ഭൂമിയാണ് എട്ട് പേര്‍ക്കായി വിതരണം ചെയ്തത്. അഞ്ച് സെന്റ് ഭൂമിയുടെ പട്ടയവും ഇതോടൊപ്പം തന്നെ നല്‍കി.ശരണ്യ, അന്നലക്ഷ്മി, സീതാലക്ഷ്മി, പളനിയമ്മ, ഹേമലത, കറുപ്പായി, മുരുകേശന്‍, മലയമ്മാള്‍ എന്നിവര്‍ക്കാണ് ഭൂമി ലഭിച്ചത്. 1964 ലെ ഭൂപതിവ് ചട്ട പ്രകാരമാണ് ഭൂമി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായം ആശ്വാസമെന്ന് കുടുംബങ്ങള്‍ പറഞ്ഞു.
അപകടത്തില്‍ കാണാതായ നാലുപേരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചി
ട്ടുണ്ട്.അതേസമയം ദുരന്തമുഖത്ത് ഇനിയും നാല് പേരെ കണ്ടെത്താ നുണ്ട്.പി കസ്തൂരി, കെ കാര്‍ത്തിക, പി പ്രിയദര്‍ശിനി, ദിനേഷ് കുമാര്‍ എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവരെ മരിച്ചവരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ ഇതോടെ നീങ്ങി. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. അതേസമയം, ലയങ്ങളുടെയും, ഇടമലക്കുടി പഞ്ചായ ത്തിലേക്കുള്ള റോഡുകളുടെയും നവീകരണം പ്രഖ്യാപനമായി തുടരുകയാണ്.