Editor's ChoiceKerala NewsLatest NewsLaw,NationalNews

103 കിലോ സ്വർണം എവിടെ?, സി ബി ഐക്ക് ഇതിനപ്പുറം നാണക്കേട് വേറെന്ത്?.

ചെന്നൈ / സിബിഐ കസ്റ്റഡിയിൽ നിന്ന് 45 കോടി രൂപയുടെ 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസി യായ സി ബി ഐക്ക് ഇതിനപ്പുറം നാണക്കേട് ഇല്ലെന്നായി. സ്വർണം കാണാതായ സംഭവം തമിഴ്‌നാട് പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ സിബിഐക്ക് ഉള്ള പേരും പെരുമ യുമൊക്കെ ഒറ്റ സംഭവത്തിൽ തകർന്നു. സി ബി ഐ യുടെ വിശ്വാസ്യ തക്കാണ് ഇവിടെ മങ്ങലേറ്റത്.

തമിഴ്നാട് പൊലീസ് കേസന്വേഷിക്കാൻ ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത സിബിഐ അഭിഭാഷകന്റെ വാദത്തിന് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമർശനം ആണ് ഉണ്ടായത്. പൊലീസ് അന്വേ ഷിക്കുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുമെ ന്നായി രുന്നു അഭിഭാഷകൻ വാദിച്ചത്. ‘ഇത് സി‌ബി‌ഐയെ സംബന്ധിച്ചി ടത്തോളം ഒരു അഗ്നിപരീക്ഷ ആയിരിക്കാം. അവരുടെ കൈകൾ സീതയെപ്പോലെ ശുദ്ധമാണെങ്കിൽ, അവർ കൂടുതല്‍ തിളക്കത്തോടെ പുറത്തുവരാം. ഇല്ലെങ്കിൽ, അവർ അന്വേഷണം അഭിമുഖീക രിക്കേണ്ടിവരും’ കോടതി പറഞ്ഞു. സംസ്ഥാന പൊലീസിന് പകരം സിബിഐയോ ദേശീയ അന്വേഷണ ഏജൻസിയോ അന്വേഷിക്ക ണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യ പ്പെടുന്നു. സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈ യിലെ സുരാന കോർപറേഷൻ ലിമിറ്റഡിന് മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എംഎംടിസി) യിലെ ചില ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന ആരോപണത്തെ തുടർന്ന് 2012 ൽ സുരാന കോർപറേഷന്റെ ഓഫിസിൽ റെയ്ഡ് നടത്തി 400.5 കിലോഗ്രാം സ്വർണം ആണ് സിബിഐ പിടിച്ചെടുത്തിരുന്നത്.

പിടിച്ചെടുത്ത സ്വർണ്ണത്തിൽ 103 കിലോഗ്രാം കാണാതായി. പിടിച്ചെ ടുത്ത സ്വർണം സ്ഥാപനത്തിന്റെ ലോക്കറുകളിൽ പൂട്ടി അടച്ചിരുന്ന തായും ലോക്കറിന്റെ താക്കോൽ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചതായും സിബിഐ അവകാശപ്പെടുന്നു. എന്നാൽ ഇതുസംബന്ധിച്ച തീയതികളൊന്നും രേഖകളിൽ പരാമർ ശിച്ചിരുന്നില്ല. പിടിച്ചെടുത്ത സ്വർണം വിദേശ വ്യാപാര നയം ലംഘിച്ച് സുരാന ഇറക്കുമതി ചെയ്തതായി കണ്ടെത്തിയതായി സിബിഐ 2013 സെപ്റ്റംബറിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നതാണ്. സിബിഐ പ്രത്യേക കോടതി പിടിച്ചെടുത്ത സ്വർണം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന് (ഡിജിഎഫ്ടി) കൈമാറാൻ നിർദേശിച്ചെങ്കിലും സുരാനയുടെ ഹർജിയെ തുടർന്ന് മദ്രാസ് ഹൈക്കോടതി ഇതു തടയുകയായിരുന്നു.
1,160 കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയത് ചൂണ്ടിക്കാട്ടി പിടിച്ചെടുത്ത സ്വർണം ആവശ്യപ്പെട്ട് എസ്‌ബി‌ഐ പ്രത്യേക സിബിഐ കോടതിയെ തുടർന്ന് സമീപിക്കുകയായിരുന്നു. സിബിഐ എതിർത്തെങ്കിലും, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ സുരാനയുടെ അപേക്ഷ പരിഗണിച്ച് കുടിശ്ശിക വരുത്തിയ ആറ് ബാങ്കുകൾക്ക് സ്വർണം വിതരണം ചെയ്യാൻ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ 2019 ഡിസംബറിൽ ഉത്തരവിടും ചെയ്തു. ഫെബ്രുവ രിയിൽ സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യ ത്തിൽ നിലവറകൾതുറക്കുമ്പോഴാണ്, 103.864 കിലോഗ്രാം സ്വർണം കുറവാണെന്ന് കണ്ടെത്തുന്നത്. അളവുയന്ത്രത്തിലെ മാറ്റമാണ് ഇതിനു കാരണമെന്നാണ് സിബിഐയുടെ വാദം. വാദങ്ങൾ നിരസിച്ച കോടതി, 100 കിലോയിൽ കൂടുതൽ വ്യത്യാസമുണ്ടാകുന്നത് എങ്ങനെയെന്നും,സ്വർണം കഞ്ചാവിനെപ്പോലെ ഭാരം കുറയുക യില്ലെന്നും പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button