CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
വിഡി സതീശൻ എംഎൽഎയ്ക്കെതിരെയും വിജിലൻസ് അന്വേഷണം.

തിരുവനന്തപുരം/ വിഡി സതീശൻ എംഎൽഎയ്ക്കെതിരെയും സം സ്ഥാന വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ത്തിനായി സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിന്റെ പേരിലാണ് അന്വേഷണം. പറവൂർ എഎൽ എ ആയിരിക്കെ വി ഡി സതീശൻ ആവിഷ്കരിച്ച പുനർജനി എന്ന പറവൂരിന് പുതുജീവൻ പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖയാണ് അന്വേഷണത്തിന് കാരണമായിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാ ണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു എന്നാണു പറയുന്നത്. മന്ത്രിമാർക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ പോലും കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതിരിക്കെ എംഎൽഎ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്നതിനെ പറ്റികൂടിയാണ് അന്വേഷണം.