
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16,882,498 ആയി. 662,419 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്. 10,444,201 പേർ രോഗമുക്തി നേടി. അമേരിക്കയിലാണ് എറ്റവും കൂടുതൽ രോഗികൾ. 4,497,834 പേർക്ക് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. 152,285 പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ 64,220 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,180,489 പേർ രോഗമുക്തി നേടി.
അമേരിക്ക കഴിഞ്ഞാൽ എറ്റവും കൂടുതൽ രോഗികളുള്ള ബ്രസീലിൽ ഇതുവരെ 2,484,649 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 88,634 ആയി. 1,721,560 പേർ സുഖം പ്രാപിച്ചു. 41,169 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,31,669 ആയി. ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച അവസാന 24 മണിക്കൂറിലെ കണക്കിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 48,513 പേർക്കാണ്. 768 പേർ കൂടി മരിച്ചതോടെ മൊത്തം കൊവിഡ് മരണം 34,193 ആയി ഉയർന്നു. രോഗവിമുക്തരായവർ 9.88 ലക്ഷമായിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 5,09,447. റിക്കവറി നിരക്ക് 64. 51 ശതമാനം. തുടർച്ചയായി ഏഴാം ദിവസമാണ് 45,000ലേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്നത്.