Kerala NewsLatest News

വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി

വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസര്‍ക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button