ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടെന്ന് കെപിസിസി നിലപാടെടുത്തതോടെ ഇരിക്കൂറില്‍ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. വിമതനെ നിര്‍ത്താനുള്ള നീക്കം എ ഗ്രൂപ്പ് ഉപേക്ഷിക്കും. സ്ഥാനാര്‍ഥിത്വത്തിനെതിരായ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ എ ഗ്രൂപ്പ് നടത്താനിരുന്ന യോഗവും മാറ്റിവെച്ചു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി നാളെ വൈകുന്നേരം കണ്ണൂരില്‍ ചര്‍ച്ച നടത്തും.
അതേസമയം, അനുനയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്‍ഥി സജീവ് ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് ഇരിക്കൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസില്‍ സജീവ് ജോസഫ് പത്രിക സമര്‍പ്പിച്ചത്.