HomestyleKerala NewsNews
വാളയാര്‍ കേസ് സിബിഐക്ക് വിട്ടു

വാളയാര്‍ കേസ് സിബിഐക്ക് വിട്ടു. ഉത്തരവ് ഹൈക്കോടതിയുടേതാണ്. കൂടാതെ സിബിഐക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കേസ് നേരത്തെ സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും ഇതില്‍ ചില അവ്യക്തതകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതില്‍ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്.
കുട്ടിയുടെ മാതാവ് ഈ അവ്യക്തകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി മേല്‍നോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടല്‍. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാല്‍ അകേസിനെ അത് ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.