ജോസ് കെ മാണിക്കെതിരെയും അന്വേഷണം വേണം

സോളർ കേസുമായി ബന്ധപ്പെട്ട് ജോസ് കെ മാണി ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിക്കാരി. ഒരു മലയാളം ന്യൂസ് ചാനലിനോടാണ് പരാതിക്കാരി ഇക്കാര്യം പറഞ്ഞത്. ജോസ് കെ മാണി ഉൾപ്പെടെയുള്ളവർക്കെതിരെയും പരാതി നല്‍കിയിരുന്നു. പരാതിക്കാരി പറഞ്ഞു.
കേരള പൊലീസിന്‍റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതാണ് കൂടുതല്‍ പ്രായോഗികമെന്ന് തോന്നിയതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും പറഞ്ഞ പരാതിക്കാരി,കേസിന്‍റെ വ്യാപ്തി കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും കേരളത്തിൽ മാത്രം അന്വേഷിച്ചാൽ കേസന്വേഷണം പൂർത്തിയാകില്ലെന്നും പറയുകയുണ്ടായി.
12നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സംസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചില പരിമിതികൾ ഉണ്ട്. മറ്റ് പലർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല, പക്ഷേ അവർ സുരക്ഷിതരാണെന്ന് കരുതേണ്ട. അവർക്കെതിരെയും നടപടിയുണ്ടാകും. അവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരും. ജോസ് കെ മാണി ഉൾപ്പടെയുള്ളവർക്കെതിരെ പരാതി നൽകിയിരുന്നു. രാഷ്ട്രീയം നോക്കിയല്ല പരാതി നൽകിയത്.പരാതിക്കാരി പറഞ്ഞു.