ഫൈനലില്‍ ഇന്ത്യ ഇറങ്ങുന്നത് റെട്രോ ജേഴ്‌സിയില്‍; ചിത്രം പങ്കുവച്ച് ജഡേജ
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഇറങ്ങുക തൊണ്ണൂറുകളിലെ റെട്രോ ജേഴ്സിയില്‍. ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ന് രാവിലെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘റീവൈന്‍ഡ് ടു 90സ്’ എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ചിത്രം പങ്കുവച്ചത്.
ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരം. ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുന്‍പുള്ള ക്വാറന്റൈനിലാണ് താരങ്ങള്‍. മുംബൈയിലെ ഹോട്ടലിലാണ് ക്വാറന്റൈന്‍.
മത്സരത്തിനായി ഇന്ത്യന്‍ താരങ്ങളെല്ലാം പരിശീലനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് മൂലം നിര്‍ത്തിവച്ച ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 28 പന്തില്‍ 62 റണ്‍സ് നേടിയിരുന്നു. ഹര്‍ഷാല്‍ പട്ടേലിന്റെ ഒരോവറില്‍ 37 റണ്‍സ് ഉള്‍പ്പെടെയാണ് ജഡേജ ആ മത്സരത്തില്‍ സ്വന്തമാക്കിയത്. ഒരോവറില്‍ 5 സിക്‌സും ഒരു ഫോറും നേടിയാണ് നേട്ടം കൈവരിച്ചത്.
ആദ്യ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കളിച്ച ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും. എട്ടു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് മൂന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ക്കും ശേഷം ജൂണ്‍ രണ്ടിനാണ് ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക.