സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എന്‍ വി രമണ; കോവിഡ് നിയന്ത്രണങ്ങളോടെ സത്യപ്രതിജ്ഞാ ചടങ്ങ്
ന്യൂഡല്‍ഹി: സുപ്രീകോടതിയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രാവിലെ 11 മണിയ്ക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
അഭിഭാഷകര്‍ നല്‍കുന്ന അത്താഴ വിരുന്നും ഇന്ന് ഉണ്ടാകില്ലെന്നാണ് വിവരം. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് എന്‍ വി രമണയുടെ കാലാവധി. ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബാഗംങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അവസരം ഉണ്ടാകാറുണ്ട്. എന്നാല്‍ കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിന് ഇതിന് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് എന്‍ വി രമണ ചൊവ്വാഴ്ച്ച പരിഗണിക്കും.