മാര്‍പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍
മിലാന്‍: മാര്‍പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കത്തിന്റെ ഉറവിടം കണ്ടെത്താനുളള അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. തപാലിന് പുറത്ത് പേനകൊണ്ട് ‘പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം’, എന്നാണ് വിലാസം എഴുതിയിരിക്കുന്നത്.
കത്തുകള്‍ തരംതിരിക്കുന്നതിനിടയില്‍ തപാല്‍ ജീവനക്കാരന് സംശയം തോന്നുകയും ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തപാലില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയത്. പിസ്റ്റളില്‍ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ ഉണ്ടായിരുന്നത്. ഇത് ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വത്തിക്കാനിലെ സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വത്തിക്കാനില്‍ നിന്ന് ലഭിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.