CovidCrimeKerala NewsLatest NewsLaw,
പോലീസ് സ്റ്റിക്കര്‍ ഉപയോഗിച്ച് വാഹനം ഓടിച്ചു; ദമ്പതികള്‍ പോലീസ് വലയില്‍
വയനാട്: പോലീസ് സ്റ്റിക്കര്‍ പതിച്ച വാഹനവുമായി യാത്ര ചെയ്ത ദമ്പതികളെ പോലീസ് പിടികൂടി. പോലീസ് വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളായ തമിഴ്‌നാട് സ്വദേശി മഹേന്ദ്രന്‍, ശരണ്യ എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
തലശ്ശേരിയില്‍ നിന്നും കോയമ്പത്തൂരിലേക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ വലയില്‍ വീണത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണാടിസ്ഥാനത്തിലും ആള്‍മാറാട്ടം നടത്തിയെന്നതിലുമാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.