പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തം ദുരൂഹം, പി കെ കുഞ്ഞാലികുട്ടി

പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തം വളരെ ദുരൂഹമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഒരുപാട് വാർത്തകൾ അനുദിനം വന്നുകൊണ്ടിരിക്കുകയാണ് പ്രോട്ടോകോൾ സംബന്ധിച്ചും അവിടുത്തെ രേഖകളെ സംബന്ധിച്ചും എൻ ഐ എ ഉൾപ്പെടെയുള്ള ഏജൻസികൾ ആവശ്യപ്പെട്ട രേഖകൾ മുഴുവൻ അവിടുത്തെ രേഖകളാണ്. അവിടെത്തന്നെയാണ് ഒരു തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് അത്ര ദഹിക്കുന്നതല്ല, ഇതിൻറെ പിന്നിൽ ദുരൂഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനറൽ അഡ്മിനിസ്ട്രേഷനിലെ രേഖകൾ ഫോട്ടോകൾ വിദേശ ടൂറിസ്റ്റുകളെ സംബന്ധിച്ച് പ്രോട്ടോക്കോൾ പാലിച്ച് എന്ന നടപടിക്രമങ്ങൾ ഇത്തരത്തിലുള്ള നിരവധി തെളിവുകൾ ആണ് പ്രോട്ടോകോൾ ഓഫീസിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സ്ഥലത്ത് തീ പിടുത്തം ഉണ്ടായത് ഉണ്ടാക്കിയതാണോ എന്ന് എല്ലാവർക്കും സംശയമുണ്ട്. ഇത് വാസ്തവത്തിൽ വളരെ നാണക്കേടായി പോയി ഇതിനെക്കുറിച്ച് വളരെ ഗൗരവത്തിൽ തന്നെ അന്വേഷിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.