Latest NewsSports

ഐസിസി ടി20 റാങ്കിങ്; ഇന്ത്യയുടെ രാഹുലിനെ പിന്തള്ളി ഓസ്ട്രേലിയൻ നായകൻ നേട്ടം

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ കെ എൽ രാഹുൽ താഴേയ്ക്ക്. രണ്ടാം സ്ഥാനത്തായിരുന്ന രാഹുൽ പുതിയ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചാണ് പുതിയ റാങ്കിംഗിൽ രണ്ടാം അതേസമയം, ഇന്ത്യൻ നായകൻ വിരാട് കോലി ആറാം സ്ഥാനം നിലനിർത്തി.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ആരോൺ ഫഞ്ചിന് നേട്ടമായത്. ന്യൂസിലൻഡിൻറെ മാർട്ടിൻ ഗപ്ടിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗിൽ ഇംഗ്ലണ്ടിൻറെ ഡേവിഡ് മലൻ 915 റേറ്റിംഗ് പോയൻറുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ബൗളിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളാരുമില്ല.

അഫ്ഗാൻറെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. പതിമൂന്നാം സ്ഥാനത്തുള്ള വാഷിംഗ്ടൺ സുന്ദറാണ് ബൗളിംഗ് റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യൻ താരം. ജസ്പ്രീത് ബുമ്ര പതിനാറാമതും യുസ്‌വേന്ദ്ര ചാഹൽ 24-മതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button