Latest NewsNationalNews
		
	
	
അന്ന് മോദി ഇട്ട പോസ്റ്റ് ഇന്ന് പിന്നില്‍ നിന്ന് കുത്തുന്നു, ഗ്യാസ് വില വര്‍ദ്ധനയ്ക്ക് പിന്നാലെ മോദിയുടെ പഴയ ട്വീറ്റ് വൈറല്‍

ഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.
2013ല്‍ യു.പി.എ ഭരണകാലത്ത് ഗ്യാസ് വില വര്‍ദ്ധനവിനെ പരിഹസിച്ച് മോദി കുറിച്ച് ട്വീറ്റാണ് ഇന്ന് വീണ്ടും ചര്‍ച്ചയാവുന്നത്. നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.
ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ ഇന്ന് കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വീണ്ടും ഉയര്‍ന്നു വന്നത്. 30 ദിവസത്തിനിടെ നാലാം തവണയാണ് പാചകവാതക വില വീ വര്‍ദ്ധിപ്പിക്കുന്നത്. മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ദ്ധിച്ചത്.
 
				


