CrimeDeathKerala NewsLatest NewsLaw,
സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസ് വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടു പ്രതിയാണെന്ന് സംശയിക്കുന്ന റമീസ് വാഹനാപകടത്തില്‍ മരിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് കൂടെയായ റമീസ് കണ്ണൂര്‍ കപ്പക്കടവ് സ്വദേശിയാണ്.
ഇന്നലെ രാത്രി അഴിക്കോട് വാഹന അപകടത്തിലാണ് റമീസ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
27ന് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി റമീസ് കസ്റ്റംസിന് മുന്നില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് മരണപ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് റമീസിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. അപകടത്തില്‍ ദുരൂഹതയെ കുറിച്ച് വളപട്ടണം പോലീസ് അന്വേഷിക്കുകയാണ്.