CovidHealthKerala NewsLatest NewsNationalNews

കോവിഡിനുള്ള മരുന്ന് കോവി ഷീൽഡ് വാക്സീന്‍ ഒരാൾക്ക് രണ്ടു ഡോസ്, 500 രൂപ ചിലവ്.

കോവിഡിനുള്ള മരുന്ന് കോവി ഷീൽഡ് വാക്സീന്‍ ഒരാൾക്ക് രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ഒരാൾക്കുള്ള വാക്സിന്റെ ചെലവ് 500 രൂപ ആയിരിക്കുമെന്നും, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ ഡിസംബറിൽ വാക്സിൻ വിപണിയിൽ എത്തും. കോവി ഷീൽഡ് വാക്സീന്‍ കുത്തിവയ്ക്കേണ്ടി വരിക രണ്ടു ഡോസ് ആണ്. ആദ്യ ഡോസ് കുത്തിവയ്പ് കഴിഞ്ഞു 29–ാം മതത്തെ ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി.നമ്പ്യാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ ഡോസ് കൂടി എടുത്താൽ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.
പുരോഷോത്തമന്‍ സി.നമ്പ്യാര്‍ ഒരു മലയാള മാധ്യമത്തോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button