CrimeLatest NewsNationalUncategorized

ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം; അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഓൺലൈൻ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച്‌ ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനിയോട് സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ. കിൽപോക് വിദ്യാമന്ദിർ സ്‌കൂളിലെ സയൻസ് അധ്യപകൻ ജെ ആനന്ദാണ് പോക്‌സോ വകുപ്പുകളിൽ അറസ്റ്റിലായത്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് അധ്യാപകനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ശരീര വർണന നടത്തി സന്ദേശം അയച്ചിന്റെയും സ്‌ക്രീൻ ഷോടുകളുമായി കൂടുതൽ പരാതികളെത്തിയതോടെയാണ് അധ്യപകൻ അറസ്റ്റിലായത്. കിൽപോക് വിദ്യാമന്ദിർ സ്‌കൂളിലെത്തി പൊലീസ് പരിശോധന നടത്തി.

സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സയൻസ് അധ്യാപകൻ ജെ ആനന്ദിനെതിരെ ഇൻസ്റ്റാഗ്രാമിൽ പരാതി പങ്കുവച്ചത്. ഓൺലൈൻ ക്ലാസിനിടെ അശ്ലീല സന്ദേശമയക്കുകയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. എതിർത്താൽ മാർക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തി.

പിന്നാലെയാണ് അധ്യാപകൻ ആനന്ദിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മറ്റു വിദ്യാർത്ഥിനികൾ രംഗത്തെത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്കു ക്ഷണിച്ചതിന്റെയും ശരീര വർണന നടത്തി സന്ദേശം അയച്ചിന്റെയും സ്‌ക്രീൻ ഷോടുകൾ വിദ്യാർത്ഥിനികൾ പങ്കുവച്ചു. ഇതോടെ തമിഴ്‌നാട് വനിതാ ശിശുസംരക്ഷണ വകുപ്പ് സ്വമേധയാ കേസ് എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button