Kerala NewsLatest NewsUncategorized
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നാളെ തീരും. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാർബർഷോപ്പുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും. സമ്പൂർണമായ തുറന്നുകൊടുക്കൽ ഉണ്ടാവില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആർ നിരക്ക് 35 ശതമാനത്തിൽ കൂടുതലാണ്. എന്നാൽ ലോക്ക്ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചത്.