Kerala NewsLatest News

ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ മദ്യം വാങ്ങാം; 9 ഔട്‌ലെറ്റുകളില്‍ പരീക്ഷണവുമായി ബെവ്‌കോ .

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ കണക്കുകൂട്ടലുമായി ബെവ്‌കോ എത്തുന്നു. ബവ്‌റിജസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് മദ്യത്തില്‍ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ആവിശ്യാനുസരണം ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാന്‍ സാധിക്കും. ഔട്ലെറ്റിലെറ്റില്‍ മദ്യത്തിനായി പണമടച്ചതിന്റെ ഇരസീതുമായി പോയാല്‍ മതിയാകും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 9 ബവ്‌കോ ഔട്ലെറ്റുകളിലായി പരീക്ഷണം നടത്തുകയാണ്. ഒരു മാസത്തിനകം ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം വരും. ഇത് വിജയകരമായാല്‍ തുടര്‍ന്ന് മറ്റു ജില്ലകളിലേക്ക് ഈ പദ്ധതി നടപ്പിലാക്കാനാണ് ബവ്‌കോ തീരുമാനിച്ചിരിക്കുന്നത്.

ഔട്ലെറ്റിലുള്ള സ്റ്റോക്കുകളുടെയും, അതിന്റെ വിലയുടെയും വിവരങ്ങള്‍ കോര്‍പറേഷന്റെ കീഴിലെ വെബ്‌സൈറ്റില്‍ ഉണ്ടാകും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. അതിനാല്‍ സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി സൗകര്യപ്രദമായ ഔട്ലെറ്റ് തിരഞ്ഞെടുക്കാം. തുടര്‍ന്ന് പേയ്‌മെന്റ് ഗേറ്റ്വേയിലൂടെ നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ആപ്പുകള്‍ വഴി പണമടയ്ക്കാം.പണമടച്ച വിവരം ബന്ധപ്പെട്ട ഔട്ലെറ്റിലുമെത്തും.

ഫോണില്‍ എസ്എംഎസ് ആയി ഇരസീത് ലഭിക്കും. ആവിശ്യാനുസരണം സമയമനുസരിച്ച് അന്ന് തന്നെ ഇഷ്ടമുള്ള സമയത്ത് ഔട്ലെറ്റിലേക്ക് പോയാല്‍ മതി. ഔട്ലെറ്റുകളില്‍ പേയ്‌മെന്റ് നടത്തിയവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. രസീത് നമ്പറോ, മൊബൈല്‍ നമ്പറോ നല്‍കിയാല്‍ സൈറ്റില്‍ ഒത്തുനോക്കിയതിനു ശേഷം മദ്യം വാങ്ങാവുന്നതാണ്. ഇതിലൂടെ വരി നില്‍ക്കാതെ മദ്യം വാങ്ങാം എന്നാണ് ബെവ്‌കോയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button