മത്സരിക്കാൻ സീറ്റില്ല, കെ വി തോമസ് ഇടത് മുന്നണിയിലേക്ക്,യാത്ര അയക്കാൻ തയ്യാറായി യൂത്ത് കോൺഗ്രസും

കൊച്ചി / അവഗണയുടെ ചക്ര വാളത്തിൽ അർഹമായ സ്ഥാന മാനങ്ങൾ നൽകുന്നില്ലെന്ന് പരാതിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ് പാര്‍ട്ടി വിടുന്നു. തുടര്‍ച്ചയായി പാര്‍ട്ടിയില്‍ നിന്നും അവഗണന നേരിടുന്നുവെന്ന പരാതികൾക്ക് പിറകെയാണ് കെവി തോമസ് കോണ്‍ഗ്രസ് വിടാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ച രാവിലെ കെവി തോമസ് നടത്തിയേക്കും.
കെവി തോമസ് കോണ്‍ഗ്രസിലൂടെ നിരവധി സ്ഥാനമാനങ്ങല്‍ നേടിയിട്ടുണ്ട്. എംഎല്‍എ, എംപി, സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി പദവികള്‍ ഇതിനകം വഹിച്ചിട്ടുള്ള 74 കാരനായ കെവി തോമസ് ഇനിയും കൂടുതൽ പദവികള്‍ വേണമെന്നാവശ്യവുമായി നേതൃത്വത്തിന് സമ്മർദം നൽകി വരുകയായിരുന്നു. ലോക്‌സഭാ സീറ്റ് നിഷേധിച്ചപ്പോള്‍ മുതല്‍ അസ്വസ്ഥനായി പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന തോമസ് ഇപ്പോള്‍ പാര്‍ട്ടി വിടുമെന്ന് നടത്തുന്നത് ഭീക്ഷണി മാത്രമാണെന്നും, ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്.
നേരത്തെ എറണാകുളം നിയമസഭാ സീറ്റ് കെവി തോമസ് ആവശ്യപ്പെട്ടപ്പോഴും നല്‍കാനാവില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പിന്നീട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അകല്‍ച്ചയിലായിരുന്ന കെവി തോമസിന് പഴയപോലെ ഹൈക്കമാന്‍ഡിന്റെ പിന്തുണ ഇല്ല എന്നതും ശ്രദ്ധേയമാണ്. തോമസിന് നല്‍കാന്‍ പാര്‍ട്ടി നിശ്ചയിച്ചിരുന്ന പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ഹൈക്കമാന്‍ഡ് ഇടപെട്ട് മരവിപ്പിച്ചി ക്കുകയായിരുന്നു.
കോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സിപിഎം നേതാക്കളുമായി തോമസ് ആശയ വിനിമയം നടത്തി വരുകയായിരുന്നു എന്നും ജില്ലയിലെ ചില കോൺഗ്രസ്എ നേതാക്കൾ പറയുന്നുണ്ട്. എറണാകുളത്തുനിന്നും സിപിഎം സ്വതന്ത്രനായി മത്സരിക്കാനാണ് തോമസ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ സി പി എം നേതൃത്വത്തിൽ നിന്നും പച്ചക്കൊടിയും കാത്തിരിക്കുകയാണെന്നും സൂചനകൾ ഉണ്ട്. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ലത്തീന്‍ സമുദായത്തെ അനുനയിപ്പിക്കാനാണ് തോമസിനെ സിപിഎം കൂടെ കൂട്ടുന്നതിനെ പറ്റി ചിന്തിക്കുന്നത്.
ഇതിനിടെ, തോമസ് പോയാൽ പോകട്ടെ എന്ന നിലപാടാണ് യൂത്ത് കോൺഗ്രസിന് ഉള്ളത്. തോമസ് പോകുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന തോമസിനെപ്പോലെയുള്ളവരുടെ സാന്നിധ്യം സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താൻ ഉപകരിക്കൂ എന്നും അവർ പറയുന്നു. എറണാകുളത്തെ മറ്റു മണ്ഡലങ്ങളിലും സിപിഎമ്മിന് അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.