Kerala NewsLatest NewsUncategorized
ശക്തമായ വിമർശനം ഉയർന്നിട്ടും രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു; കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു
ന്യൂഡെൽഹി: പല തലങ്ങളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നിട്ടും രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95 രൂപ 13 പൈസയിൽ എത്തിയത്. ഒരു ലിറ്റർ ഡീസലിന് 91 രൂപ 58 പൈസയാണ്.
ഡെൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 രൂപയിലും മുംബൈയിൽ 100.98 രൂപയിലുമെത്തി. ഡീസൽ വില ഡെൽഹിയിൽ 85.66 രൂപയും മുംബൈയിൽ 92.66 രൂപയുമാണ്.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പെട്രോൾ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില നൂറ് പിന്നിട്ടിട്ടുണ്ട്.