Kerala NewsLatest News
വാളയാര്‍ കേസ്; സി.ബി.ഐ സംഘം പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു
വാളയാര്‍ കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടിലെത്തി. മരിച്ച കുട്ടികളുടെ അമ്മയില്‍ നിന്ന് മൊഴിയെടുത്തു. വീടിനോട് ചേര്‍ന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു.പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്തതിന് ശേഷമുള്ള സി.ബി.ഐയുടെ വാളയാറിലെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.
കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്സോ കോടതിയില്‍ രണ്ട് കുട്ടികളുടെയും മരണത്തില്‍ വെവ്വേറെ ഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ആദ്യ കുട്ടിയുടെ കേസില്‍ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു.
ഈ വിവരങ്ങളെല്ലാം പെണ്‍കുട്ടികളുടെ അമ്മ സി.ബി,ഐ യോട് വിശദീകരിച്ചു. സി.ബി.ഐ സംഘം കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡും പരിശോധിച്ചു.