Kerala NewsLatest News
നാട്ടുകല്ലില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: നാട്ടുകല്ലില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയില്‍ നിന്നുമാണ്് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകല്‍ പൊലീസില്‍ വിവരമറിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തുനിന്നും കാണാതായവരെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു.