DeathKerala NewsLatest NewsLocal NewsNews
മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരണപെട്ടു.

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരണപെട്ടു. പാലക്കാട് ജില്ലയിലെ മരുതറോഡ് ഇരട്ടയാല്‍ ശങ്കരച്ചന്‍ കാടില്‍ താമസിക്കുന്ന ഷിബു- ശരണ്യ ദമ്പതികളുടെ പണ്കുഞ്ഞാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുഞ്ഞിനു പാല് കൊടുത്തു കിടത്തിയ ശേഷം കുളിക്കാന്‍ പോയ ശരണ്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലാത്ത് നിലയിലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുലപ്പാല്‍ ശ്വാസനാളത്തില്‍ അടഞ്ഞതാണ് മരണ കാരണമെന്നു ഡോക്ടര്‍ അറിയിച്ചതായി കസബ പൊലീസ് പറഞ്ഞു. കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വര്‍ഷമായി ഇരട്ടയാലിലാണു താമസം.