CrimeKerala NewsLatest NewsUncategorized
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം പേൾ വി പുരി അറസ്റ്റിൽ
മുംബൈ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം പേൾ വി പുരി അറസ്റ്റിൽ. രണ്ട് വർഷം മുൻപ് നടന്ന കേസിലാണ് പേൾ ഇന്ന് മുംബൈയിൽ അറസ്റ്റിലായത്. 2019ൽ പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ പീഡനം തടയുന്ന നിയമം, പോക്‌സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അടുത്തകാലത്താണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് വാലിവ് പോലീസ് പറഞ്ഞു.