Kerala NewsLatest NewsNationalUncategorized

മരക്കഴുത; ഇതുപോലുളള പാഴുകളെ വച്ച്‌ ഐടി സെൽ നടത്തുന്നതിലും നല്ലത് അതു പിരിച്ചുവിടുന്നതാണ്; ആന്റണിയുടെ മകൻ അനിലിനെതിരേ കോൺഗ്രസ് സൈബർ ടീം

തിരുവനന്തപുരം: കെപിസിസി മീഡിയ സെൽ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണിയ്ക്കെതിരെ കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോൺഗ്രസ് സൈബർ ടീം’ രംഗത്ത്. എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുളള പാഴുകളെ വച്ച്‌ ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം-

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ്‌ IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..ac മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച്‌ IT സെൽ നടത്തുന്നതിലും നല്ലത് കെപിസിസി IT സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button