BusinessEditor's ChoiceKerala NewsLatest NewsNews
കൊച്ചി സ്മാര്‍ട്ട് സിറ്റി 12 കമ്പനികള്‍ക്ക് ഗെറ്റ് ഔട്ട് അടിച്ചു.

കൊച്ചി/ കോടതി ഉത്തരവ് നിലനില്‍ക്കെ കൊച്ചി സ്മാര്‍ട്ട് സിറ്റി 12 കമ്പനികള്‍ക്ക് ഗെറ്റ് ഔട്ട് അടിച്ചു. ലോക്ക്ഡൌണ്‍ കാലത്തെ വാടക കുടിശ്ശിക നല്‍കാത്തതിനാണ് പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഐടി കമ്പനികൾക്ക് നല്‍കിയ ഇളവുകള്‍ സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികള്‍ക്ക് ബാധകമല്ലെന്നാണ് സ്മാര്‍ട്ട് സിറ്റി സ്വീകരിച്ചിരിക്കുന്ന നിലപാട്. ഉടമകള്‍ക്ക് അനുകൂലമായ കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സ്മാര്‍ട്ട് സിറ്റിയുടെ പുറത്താക്കല്‍ നടപടിയെന്നാണ് കമ്പനി ഉടമകള്‍ പരാതിപ്പെടുന്നത്.