CovidKerala NewsLatest NewsLaw,NewsPoliticsSabarimala
ഒന്‍പതുകാരി ശബരിമല ചവിടും;
കൊച്ചി: അയ്യനെ കാണാണമെന്ന ഒന്‍പതുകാരിയുടെ ആവശ്യത്തിന് ഹൈക്കോടതിയുടെ അനുമതി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കുട്ടികള്‍ക്ക് ശബരിമലയില്‍ പ്രവേശനം വിലക്കിയിരിക്കുകയാണ്.
എന്നാല്‍ പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടി ഒന്‍പതുകാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് വയസ്സ് പൂര്‍ത്തിയാകും മുന്‍പ് തന്നെ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ഇനിയും നാല്പത്ത് വര്‍ഷം കഴിഞ്ഞേ ശബരിമല ദര്‍ശനം നടത്താന്‍ സാധികൂ എന്നായിരുന്നു കുട്ടിയുടെ ആവശ്യം.
ഓഗസ്റ്റ് 23 ന് കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി ഇപ്പോള്‍ വന്നിരിക്കുന്നത്. അതേസമയം വാക്സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗമാകാമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ഉദ്ധരിച്ചാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്.