സ്വയം തള്ളിമറിച്ച് ശോഭ; മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയ്ക്കുമെന്ന് ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുളളതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയില്‍ ബിജെ പിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഏറ്റവും കരുത്തനായ നേതാവാണ് തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കുമെന്നും മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തുവെന്നും ശോഭ പറഞ്ഞു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. പഴയ ബി ജെ പിയല്ല ഇത്. മത്സരിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യമൊന്നും ബിജെപിയിലും എന്‍ഡിഎയിലും ഇന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനാണ് കഴിഞ്ഞതവണ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഇത്തവണ ബി ജെ പിയുടെ പ്രചാരണം ഏറ്റെടുത്ത അദ്ദേഹം മത്സരം രംഗത്തുണ്ടാകില്ല. ഇതിനു പകരമാണ് ശോഭയ്‌ക്ക് കഴക്കൂട്ടത്ത് നറുക്ക് വീഴുന്നത്. കഴക്കൂട്ടത്തിന് പുറമേ കരുനാഗപ്പളളി, കൊല്ലം മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുളളത്.