Kerala NewsLatest NewsUncategorized
ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: തൃശൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര റോയി (37), ഭാര്യ ജോമോള്‍ (34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, ജോമോളുടേത് കട്ടിലില്‍ കിടക്കുന്ന നിലയിലുമായാണ് കണ്ടെത്തിയത്. വാതിലുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ബന്ധുക്കള്‍ വിളിച്ചിട്ട് ഇവര്‍ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.