സൗന്ദര്യത്തിന്റെ രഹസ്യം യോഗ, യോഗ സ്‌കില്‍സ് ഫോട്ടോകള്‍ പുറത്ത് വിട്ട് ഡിജെ നന്ദിനി

പല താരങ്ങളും ഇന്ന് അവരുടെ സൗന്ദര്യ സംരക്ഷണം തുടരുന്നത് പല രീതിയിലാണ്. അതില്‍ മിക്കവരും പിന്തുടരുന്നത് യോഗയാണ്. ഇപ്പോഴിതാ അവതാരകയായും ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയായ നന്ദിനി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുകയാണ്.
ന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നന്ദിനി പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ യോഗ സ്‌കില്‍സ് വെളിപ്പെടുത്തിയുള്ള താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറായ ജാന്‍ ജോസഫ് ജോര്‍ജാണ്.
ഡിജെ ലേഡി എന്‍വി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നന്ദിനി ഹലോ നമസ്‌തേ എന്ന പ്രോഗ്രാമിന്റെ അവതാരകയായിട്ടാണ് ശ്രദ്ധ നേടിയത്. ജമ്നാപ്യാരി, ലവ് 24*7, ചിറകൊടിഞ്ഞ കിനാവുകള്‍, അലമാര, മനോഹരം, മറിയം വന്നു വിളക്കൂതി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലേ എന്നോട് പറ എന്ന സെലിബ്രിറ്റി ഫണ്‍ ചാറ്റ് ഷോയുടെ അവതാരകയായും ഏറെ ശ്രദ്ധേയയാണ് നന്ദിനി. വലിയൊരു ആരാധകവൃന്ദം തന്നെ നന്ദിനിക്കുണ്ട്.