Latest NewsNationalNews
ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി
ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി.കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഒരാഴ്ചയ്ക്കകം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.
മരുന്നുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ ശേഷം വിതരണം ചെയ്തത് നല്ല ഉദ്യേശത്തോടെയായിരിക്കും. പക്ഷെ മരുന്ന് ദൗര്‍ലഭ്യം നിലനില്‍ക്കുന്ന സമയത്തുള്ള ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.