എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിൽ ലാപ് ടോപ്പ്, ബാങ്ക് പാസ് ബുക്കുകൾ, മതപരമായ കാര്യങ്ങൾ പരാമർശിക്കുന്ന പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു.

കോഴിക്കോട് / സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുക ളിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്‌ഡിൽ ലാപ് ടോപ്പ്, ബാങ്ക് പാസ് ബുക്കുകൾ, മതപരമായ കാര്യങ്ങൾ പരാമർശിക്കുന്ന പുസ്ത കങ്ങൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ നാസറുദ്ദീൻ ഇളമരം, കരമന അഷറഫ് മൗലവി, ഒ.എം.എ സലാം, ഇ.എം അബ്ദുൾ റഹ്മാൻ, പ്രൊഫ.പി.കോയ എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച പുലർച്ചെ റെയ്ഡ് നടത്തിയത്. നസറുദ്ദീൻ എളമരം പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ.എം.എ സലാം ദേശീയ ചെയർമാനുമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കൾക്കെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ റെയ്ഡെന്നാണ് ഔദ്യോഗികമായി അറിയാൻ കഴിഞ്ഞത്. എന്നാൽ രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും അവരുടെ സാമ്പ ത്തിക ഇടപാടുകൾ നിരീക്ഷിക്കുകയും ചെയ്തിരുന്നതായി നേതാക്കൾ പറയുന്നുണ്ട്. രണ്ട് വർഷത്തിന്ശേഷം ഇപ്പോൾ നടത്തിയ റെയ്ഡ് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുള്ള താനെന്നാണ് അവർ ആരോ പിക്കുന്നത്. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് സംസ്ഥാന ങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളിലും വ്യാഴാ ഴ്ച റെയ്ഡ് നടക്കുകയുണ്ടായി. റെയ്ഡിൽ കണ്ടെത്തിയ ലാപ്ടോപ്പു കൾ, ഇസ്ളാം മത പ്രചരണ പുസ്തകങ്ങൾ, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ എന്നിവ വിശദമായി പരിശോധിക്കേണ്ട തുണ്ടെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്.
വിദേശത്ത് നിന്നുള്ള കള്ളപ്പണത്തിന്റെ വരവും ഇവ തീവ്രവാദ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നിവയും ഇഡി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നാണ് അറിയുന്നത്. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായ മലയാളികൾക്ക് ഇത്തരം സംഘടനകളുമായുള്ള ബന്ധവും അന്വേഷണത്തിന് കാരണമാകുന്നുണ്ട്. കർഷക പ്രക്ഷോപത്തെ തുടർന്ന്, ദേശീയതല ത്തിൽ ദേശീയ ജനാധിപത്യസഖ്യം പ്രതിസന്ധിയിലായതിൽ നിന്ന് ശ്രദ്ധതിരിക്കാനും മുസ്ളീം സംഘടനകളെയും നേതാക്കളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാനുമാണ് റെയ്ഡെന്നാണ് നാസറു ദ്ദീൻ ഇളമരം പ്രതികരിച്ചിരിക്കുന്നത്. അതേസമയം മലപ്പുറത്തും കോഴിക്കോടും ഇപ്പോഴും റെയ്ഡ് തുടർന്നുവരികയാണ് എന്നാണ് റിപ്പോർട്ട്.