Kerala NewsLatest News
പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണം: സാങ്കേതിക സര്‍വകാശാലയില്‍ കെ എസ് യുവിന്റെ നിരാഹര സമരം
തിരുവനന്തപുരം: സാങ്കേതിക സര്‍വകാശാലയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നിരാഹര സമരം തുടങ്ങി. സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.
വി സി ചര്‍ച്ചക്ക് തയാറാകുന്നതുവരെ നിരാഹാരം തുടരാനാണ് തീരുമാനം. സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തെ വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച 5 കെ എസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റുകയും ചെയ്തിരുന്നു.