Editor's ChoiceKerala NewsLatest NewsLocal NewsNationalNews

അന്യദേശ തൊഴിലാളികളെല്ലാം അതിഥികൾ അല്ല, അവർക്കിടയിൽ ബംഗ്ലാദേശുകാരും ഭീകരരും ഉണ്ട്.

തിരുവനന്തപുരം/ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ള മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസൻ എന്നിവരെ പെരുമ്പാവൂരിൽ നിന്നും ആലുവയിലെ പാതാളത്തു നിന്നും പിടിച്ചിരുന്നു. ഇവരെ സംസ്ഥാന ഇന്റലിജൻസിന്റെയും എറണാകുളം റൂറൽ പൊലീസിന്റെയും സഹായത്തോടെയായിരുന്നു പിടികൂടിയത്. ഡിജിറ്റൽ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളുമായാണ് ഇവരെ പിടികൂടിയത്. എൻ.ഐ.എ ഡൽഹി യൂണിറ്റ് അന്വേഷിച്ചു വരുകയായിരുന്ന ഇവർ കേരളത്തിൽ ഏറെ നാളായി പലവിധ ജോലികൾ ചെയ്ത് അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ സുരക്ഷിതരായി ഒളിവിൽ കഴിഞ്ഞു വരെയാണ് പിടിക്കപ്പെടുന്നത്. അന്യസംസ്ഥാനത്തു നിന്നും തൊഴിലിനെന്ന പേരിൽ കുടിയേറുന്നവരെ രണ്ടു കയ്യും നീട്ടി കേരളം സ്വീകരിക്കാറുണ്ട്. എന്നാൽ അവർക്കിടയിലെ ക്രിമിനല്സിനെ കണ്ടു പിടിക്കാൻ നമുക്ക് കഴിയുന്നില്ല. അമീറുൾ ഇസ്ളാം എന്ന അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയപ്പോഴും സർക്കാരോ പൊലീസോ കണ്ണ് തുറന്നില്ല .എല്ലാവരും കുറ്റക്കാർ അല്ല എങ്കിലും കേരളം ഗൾഫ് ആണെന്ന് കണക്കാക്കി വരുന്ന ജീവിക്കാൻ നിവർത്തിയില്ലാതെ പാവപ്പെട്ടവർ അതിനിടയ്ക്ക് ഉണ്ട് എങ്കിലും 100 ൽ അഞ്ചു പേരെങ്കിലും കാണും ക്രിമിനൽ മനോഭാവമുള്ളവർ.

നിലവിൽ ഇവർ അൽഖ്വയ്ദ ബന്ധമുള്ള ഭീകരാരാണെന്നു തിരിച്ചറിഞ്ഞിട്ടും പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി പിടികൂടി മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും നിരീക്ഷണം പേരിനു മാത്രമായി ഒതുങ്ങിപ്പോവുകയാണ്. ലോക്ക് ഡൗണിന് മുന്നേയും ശേഷവും ഓരോ പ്രദേശത്തും വന്നുപോകുകയും തമ്പടിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പൊലീസിന്റെ കയ്യിൽ ഇല്ല .
കൊറോണ വ്യാപനം കാരണം ലോക്ക് ഡൗന് ഉണ്ടാവുകയും ശേഷം തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്ക് കൂടിയതുമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തടസ്സമാകുന്നതെന്ന് പൊലീസ് ന്യായീകരിക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൌൺ വന്നത് ഈ വർഷമാണ് .ഇത്രയും നാൾ ഉറങ്ങിയിരിക്കുകയും മുടന്തൻ നയങ്ങൾ പറഞ്ഞു ചുമതലകളിൽ വീഴ്ച വരുത്തുകയും ചെയ്തു ഭീകരവാദികൾക്കും ക്രിമിനലുകൾക്കും തഴച്ചു വളരാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തിട്ട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. കേരളത്തിലങ്ങോളം ഇങ്ങോളം പരിശോധിച്ചാൽ ഒരു സ്റ്റേഷനിലും അതെ പരിധിയിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ ഇല്ല. എന്തിനു എത്ര പേര് മൊത്തമായും ഉണ്ടെന്നു പോലും കണക്ക് നൽകാൻ എണ്ണം പറയാൻ അവർക്ക് സാധിക്കില്ല. ആകെയുള്ളത് തൊഴിലാളി ക്യാമ്പുകളുടെയും ചില തൊഴിലുടമകളുടെയും വിവരങ്ങൾ മാത്രമാണ്. അവർ പറയുന്ന കണക്കുകളാണ്. അവർ പറയുന്നത് എന്തും കണ്ണുമടച്ചു വിശ്വസിച്ചു പോകാൻ തയ്യാറായാണ് പോലീസ് നിൽക്കുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ തൊഴിലുടമകളോട് ചോദിച്ചാൽ തലയിലാകുമോയെന്നു ഭയന്ന് തൊഴിലാളിയെ ഒളിവിൽ പോകാൻ സഹായിച്ചാലും വിവരങ്ങൾ തരാൻ അവർ തയ്യാറാകില്ല. കാരണം അവർക്ക് അത് ബിസിനസ്സ് ആണ്.

ഒന്നര പതിറ്റാണ്ട് മുമ്പാണ് സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് തുടങ്ങിയതെന്നു പറയാം. നിർമ്മാണ മേഖലയിൽ ജോലി തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തപ്പെട്ട ഇവർ പിന്നീട് എല്ലാ മേഖലകളും കൈയ്യടക്കി. ഇഷ്ടികകമ്പനികൾ, കശുഅണ്ടി ഫാക്ടറികൾ, ഹോട്ടലുകൾ, മരാമത്ത് പണികൾ, തെങ്ങ് കയറ്റം, മരം മുറിക്കൽ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, മത്സ്യ ബന്ധനം തുടങ്ങി എല്ലാ തൊഴിൽ മേഖലകളും അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ തിരിച്ചു ചോദിക്കാം ഇന്ത്യക്കാർ ലോകത്ത് എവിടെയെല്ലാം ആധിപത്യം സ്ഥാപിച്ചെന്നു ? പ്രത്യേകിച്ച് മലയാളികൾ. അമേരിക്കൻ ഭരണ സംവിധാനത്തിൽ തന്നെ ആരെല്ലാം. അതിലും മലയാളികൾ ഉണ്ട്.ശരിയാണ്.പക്ഷെ കള്ള വണ്ടി കയറി പോയവരെയോ ആധാർ കാർഡ് കാണിച്ചവരെയോ ഒന്നും നോക്കാതെ എടുത്ത് തലപ്പത്തു അവർ വെച്ചിട്ടില്ല. ഓരോ രാജ്യത്തിനും അവരുടേതായ നയങ്ങളുണ്ട്. ഓരോ ടെറിട്ടറിയ്ക്കുമുണ്ട്.

എന്നാൽ ഇവിടെയോ ?ശരിക്കും നടന്നു വരുന്നത് എന്താണ് ? തൊഴിലുടമയെയും ഒപ്പമുള്ളവരെയും അരും കൊലചെയ്യുകയും കവർച്ചചെയ്യുകയും ചെയ്തതുൾപ്പെടെ തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച് കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരികയാണുണ്ടാ യത്. പശ്ചിമബംഗാൾ, ബീഹാർ, യു.പി, രാജസ്ഥാൻ, അസാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിഥിതൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടെ അവിടങ്ങളിൽ നിന്നുളള കുറ്റവാളികളും കേരളം സുരക്ഷിതമാണെന്ന് മനസിലാക്കി ഇങ്ങോട്ട് ചേക്കേറിയിരിക്കുകയാണ്. തൊഴിലുടമകൾ ഇവരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളുമുൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും ചെയ്യുന്നില്ല. മാത്രമല്ല മിന്നൽ പരിശോധന നടത്തിയാൽ അനധികൃതമായി തൊഴിലുടമകൾ പണിയെടുപ്പിക്കുന്നുണ്ടെന്നും കണ്ടെത്താൻ കഴിയും. അത് പരിശോധിക്കാനും പോലീസ് തയ്യാറല്ല. ജോലി എന്നത് അവരുടെ ആവശ്യമായപ്പോൾ പണമുണ്ടാക്കുക എന്ന ലക്‌ഷ്യം തൊഴിലുടമയ്ക്കും ഉണ്ടായി.

അപ്നാ ഘർ ഭവന പദ്ധതി ഉൾപ്പെടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ സ്‌കീമുകൾ ലേബർ വകുപ്പ് ആവിഷ്‌കരിച്ചിരുന്നു .പക്ഷെ വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് പദ്ധതികളിൽ ചേർന്നത്. ലേബർ വകുപ്പിന്റെ കണക്ക് പ്രകാരം ലോക്ക് ഡൗണിന് മുമ്പ് പത്ത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ടായിരുന്നു. ലോക്ക് ഡൗണിന് മുമ്പ് ഇവരിൽ പകുതിയിലധികം പേർ നാട്ടിലേക്ക് മടങ്ങിയതായും അൺലോക്ക് വണ്ണിൽ കഷ്ടിച്ച് ഒന്നര ലക്ഷത്തോളം തൊഴിലാളികൾ തിരികെ വന്നതായും ലേബർ വകുപ്പ് അവകാശപ്പെടുന്നു. തൊഴിൽ മേഖലയിൽ പൊതുവിൽ മാന്ദ്യം അനുഭവപ്പെട്ടിരിക്കെ നിർമ്മാണ മേഖലയിലേതടക്കം കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ തൊഴിലാളികൾ ജോലി അന്വേഷിച്ച് ഒരു ജില്ലയിൽ നിന്ന് മറ്റ് ജില്ലകളലേക്കും മറ്റും തോന്നിയ പാടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുണ്ട്. ചില ജംക്‌ഷനുകളിൽ ശ്രദ്ധിച്ചാൽ മനസിലാകും തൊഴിലാളികൾ അതിരാവിലെ വന്നിരിക്കുന്നു. ആവശ്യക്കാർ വന്നു പണിക്കു വിളിച്ചു കൊണ്ട് പോകുന്നു .രണ്ടു പേർക്കും പരസ്പരം അറിയില്ല.നമുക്ക് ആവശ്യം കാര്യക്ഷമതയും അവർക്ക് ആവശ്യം പണവും. ആര് പരസ്പരം ദുരുപയോഗം ചെയ്താലും എന്ത് സംഭവിച്ചുവെന്നും പുറത്തു അറിയണമെങ്കിൽ പിന്നെയും കാലങ്ങളാകും.
നിലവിൽ ഇവരുടെ കേന്ദ്രമായ പെരുമ്പാവൂരലേക്കും അവിടെ നിന്ന് മറ്റിടങ്ങളലേക്കും ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കായി എത്തുന്നുണ്ട്. ഇതൊന്നും പൊലീസോ ലേബർ വകുപ്പോ അറിയാറില്ല. ആഡംബര ഫോണുകൾ ഉപയോഗിക്കുന്ന ഇവരിൽ പലരും സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. പലസംസ്ഥാനങ്ങളിൽ നിന്നായെത്തിയ ഇവർക്കിടയിൽ നിരവധി ഗ്രൂപ്പുകളുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ പൊതുവിൽ ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവർക്കിടയിൽ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ടെന്നും വിവരമുണ്ട് .

ഈ മനോഭാവമുള്ളവർ ചില പ്രത്യേക സ്ഥലങ്ങളിൽ കൂട്ടം കൂടിയാണ് താമസികാറ്. അവരുടെതായ ഭാഷകളിലുള്ള വാട്ട്സ് ആപ്, ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവർക്കുണ്ടാകും. ഇവരുടെ ഫോൺനമ്പരുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊലീസിന്റെ പക്കലില്ലാത്തതിനാൽ ഗ്രൂപ്പുകളിൽ ഇവർ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാനോ പൊലീസിന് കഴിയുന്നുമില്ല. അഭിമാനത്തോടെ നാഴികയ്ക്ക് നാൽപ്പത് വട്ടം അവകാശപ്പെടുന്നുണ്ട് സൈബർ ഡോം ഉൾപ്പെടെയുള്ള സന്നാഹങ്ങളുണ്ടെന്ന്. എന്നാൽ പെരുമ്പാവൂരിൽ നിന്ന് പിടിയിലായ അൽഖ്വയ്ദ പ്രവർത്തകരുടെ നീക്കങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോയത് പൊലീസ് നിരീക്ഷണത്തിലെ പിഴവാണ്. ലോക്ക് ഡൗൺ സമയത്ത് നാട്ടിൽ പോകണമെന്ന ആവശ്യവുമായി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ച് റോഡിലിറങ്ങിയത് സമൂഹ മാധ്യമം വഴി സംഘടിച്ചാണ്. എന്തുകൊണ്ടാണ് അത് പോലീസ് അറിയാതെ പോയത് ? അതിനു ശേഷവും ഇവരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലല്ല എന്നതും ശ്രദ്ധേയമാണ്.

കേരളം സത്യത്തിൽ സുരക്ഷാ താവളം തന്നെയാണ്. കാരണം റോഡ് മാർഗവും കടൽ മാർഗവും ആർക്കും കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്. പദ്മനാഭ സ്വാമി ക്ഷേത്രം, ടെക്നോപാർക്ക്, വി.എസ്.എസ്.സി, വൻകിട ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ, കെ.എം.എം.എൽ അടക്കം തന്ത്രപ്രധാനമായ ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളും സെക്രട്ടറയേറ്റ് ഉൾപ്പെടെ സുപ്രധാന ഓഫീസുകളുമുൾപ്പെടുന്ന തലസ്ഥാനനഗരവും വ്യവസായ നഗരമായ കൊച്ചിയും പോലെ തന്ത്രപ്രധാനമാണ് കേരളത്തിലെ ഓരോ സ്ഥലങ്ങളും . നശിപ്പിക്കണമെന്ന മനോഭാവവുമായി വരുന്നവർക്ക് എവിടെ വേണോ ചെന്നാൽ നശിപ്പിക്കാനുതകുന്ന പലതും ഉണ്ടാകും.

ഇത്രയൊക്കെ പറഞ്ഞെന്നു കരുതി ഒരിക്കലും അന്യസംസ്ഥാന തൊഴിലാളികളെ അടച്ചാക്ഷേപിക്കുകയോ അവരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതോ മൗലിക അവകാശങ്ങളെ ലംഘിക്കുന്നതോ അല്ല. ഇന്ത്യയ്ക്ക് പുറത്തു പോകുമ്പോൾ നമ്മളോട് അവിടുത്തെ ഭരണകൂടം ഇത് കാണിച്ചാലും നമുക്കും നാണക്കേടെന്ന വികാരം തന്നെയാണ് ഉണ്ടാകുക. പക്ഷെ അവിടെ പോയി കുറ്റങ്ങൾ ചെയ്യാൻ നമ്മളൊന്ന് അറയ്ക്കും. അതിനു കാരണം അവിടുത്തെ നിയമ സംവിധാനമാണ്. നിലവിൽ കേരളത്തിലെ അധികാരികൾ കണ്ണ് തുറക്കേണ്ടതിന്റെ ആവശ്യകതകൾ രണ്ടാണ്. ഒന്ന് നമ്മുടെ സുരക്ഷ. ഭീകരവാദമായാലും കുറ്റകൃത്യങ്ങളായാലും അതിൽ നിന്നും കേരളീയരെ സംരക്ഷിക്കുക എന്നത് അധികാരികളുടെ കർത്തവ്യം ആണ്. അതുപോലെ തന്നെ കേരളത്തിൽ വരുന്നവർക്കും സംരക്ഷണം ഒരുക്കേണ്ടതുണ്ട്. അവരുടെ കുറ്റകൃത്യങ്ങൾ തടയുന്നതിലുപരി അന്യ സംസ്ഥാന തൊഴിലാളികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ വീട്ടിലെത്തിക്കേണ്ടതോ ബന്ധപ്പെട്ടിട്ടവരെ അറിയിക്കേണ്ടതോ നമ്മുടെ കടമയാണ്. C/o സൈറാബാനു എന്ന ചിത്രത്തിൽ പറയുന്നത് പോലെ ഒരേ പേരിൽ ഒരേ വിലാസത്തിൽ ഒന്നിലധികം പേരുണ്ടെങ്കിൽ ഒരുപക്ഷെ അവരുടെ മൗലിക അവകാശങ്ങളും ലംഘിക്കപ്പെട്ടേക്കാം. അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാതെ വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ എംബാം ചെയ്തു വെക്കപ്പെട്ട എത്രയോ മലയാളികൾ ഉണ്ട്. ഇപ്പോഴും മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയാതെ പണ്ടെപ്പോഴോ വ്യാജ പാസ്പോര്ട്ട് ഉണ്ടാക്കി പോയവരും അതിൽ പെടും. വിവരങ്ങളാണ് പ്രധാനം. അത് നല്ലതിനായാലും മോശത്തിനായാലും. പോലീസ് ഇനിയെങ്കിലും കണ്ണ് തുറക്കണം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button