മകളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്കൊപ്പം ഒളിച്ചോടി പോയ അമ്മയെയും, കാമുകനെയും പോലീസ് തമിഴ്‌നാട്ടിൽ നിന്നും പൊക്കി.

മലപ്പുറം/മകളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്കൊപ്പം ഒളിച്ചോടി പോയ അമ്മയെയും, കാമുകനെയും പോലീസ് തമിഴ്‌നാട്ടിൽ നിന്നും പൊക്കി. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷ്, 28 വയസ്സുകാരിയായ യുവതി, എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഇവർ തമിഴ്‌നാട്ടിൽ ഒളിച്ച് താമസിച്ചു വരുകയായിരുന്നു.
ഇരിമ്പിളിയം സ്വദേശി സുഭാഷ് യുവതിയുടെ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചിരുന്നു. തന്റെ രഹസ്യ കാമുകൻ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയാതറിഞ്ഞ യുവതി വിവരം അച്ഛനോട് പറയരുതെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. പറഞ്ഞാൽ താൻ അയാളോടൊപ്പം ഒളിച്ചോടുമെന്നും ഭീക്ഷണിപ്പെടുത്തി. തുടർന്ന് യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്ന കുറ്റത്തിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.