കരുവന്നൂരില്‍ നടന്നത് നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന കൊള്ളയെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: കരുവന്നൂരില്‍ നടന്നത് നെറ്റ്ഫ്ലിക്സ് പരമ്ബരകളെ വെല്ലുന്ന കൊള്ളയാണെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ഷാഫി പറമ്ബില്‍ ആഞ്ഞടിച്ചത്. തട്ടിപ്പിന് പിന്നില്‍ സി.പി.എമ്മാണെന്നും ഷാഫി ആരോപിച്ചു.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂരില്‍ നടന്നത്. രണ്ടര ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതല്‍ വയനാട് വരെ വായ്പ നല്‍കി. തട്ടിപ്പ് സി.പി.എം പൂഴ്ത്തിയെന്നും ഷാഫി പറഞ്ഞു.
കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പാണ് നടന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുേമ്ബാള് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ സീരിസുകളാണ് പലരും കാണുന്നത്. ഇതില്‍ തന്നെ ഹെയ്സ്റ്റ് സീരിസുകള്‍ക്കാണ് കൂടുതല്‍ പ്രേക്ഷകരുള്ളത്.
ഇത്തരം പരമ്ബരകളെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ബാങ്ക് തട്ടിപ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയായിരുന്നു ഷാഫിയുടെ പ്രസംഗം.